18-മത് ബഷീർ അവാർഡ് എസ്. ഹരിഷിന്റെ 'പട്ടുനൂൽപ്പുഴ' എന്ന നോവലിനു നൽകുവാൻ തീരുമാനിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ഫലകവുമാണ് അവാർഡ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ 2025 ജനുവരി 21-ന് അവാർഡ് നൽകും.